First week of practice teaching

 From January 4 onwards we go to RRVGHSS Kilimanoor school as part of teaching practice.

First week of practice teaching 4/1/2022 to 8/1/2022.

       ആദ്യത്തെ ആഴ്ച വളരെ വിജയകരമായി തന്നെ പൂർത്തിയാക്കി. വളരെ സന്തോഷകരമായ ഒരു ആഴ്ചയായിരുന്നു ഇത്. സ്റ്റുഡന്റ് ടീച്ചർ ഇൽ നിന്നും  ടീച്ചർ എന്ന സ്ഥാനത്തേക്കുള്ള  ആദ്യത്തെ ചുവടുവെപ്പ് വളരെ ഭംഗിയായി തന്നെ സാധിച്ചു. വളരെ പിന്തുണ നൽകുന്ന അധ്യാപകരായിരുന്നു സ്കൂളിൽ ഉള്ളത്. നമുക്ക് എല്ലാവർക്കും ആവശ്യമായ ക്ലാസ്സുകൾ ടീച്ചർമാർ ആദ്യം തന്നെ തന്നിരുന്നു. ഓരോ ദിവസവും ക്ലാസ് എടുക്കുവാനുള്ള ലെസ്സൺ  പ്ലാനുകൾ കോളേജിൽ നിന്നും ഒപ്പിട്ടു വാങ്ങി. ജനുവരി നാലാം തീയതി ആണ് നമ്മൾ സ്കൂളിലേക്ക് ആദ്യമായി പോയത്. ആദ്യമായി അറ്റൻഡൻസ് ബുക്കിൽ ഒപ്പുവെച്ച നമ്മൾ നമുക്ക് അനുവദിച്ച ക്ലാസ്സിലേക്ക് പോയി. അതിനുശേഷം നമ്മൾ എല്ലാവരും നമുക്ക് അനുവദിച്ച ക്ലാസുകളിലേക്ക് പോയി. രണ്ടാമത്തെയും മൂന്നാമത്തെയും ദിവസങ്ങളിലും ഇതുപോലെ നമ്മൾ ക്ലാസുകളിൽ പോയി. പുറത്തുള്ള ഒരു ജോലിയും തന്നെ നമുക്ക് ചെയ്യേണ്ടതായി ഉണ്ടായിരുന്നില്ല. നാലാം ദിവസം നമ്മൾ കുട്ടികൾക്ക്  സാനിറ്റൈസർ നൽകുന്നതിനും ടെമ്പറേച്ചർ അളക്കുന്നതിനുള്ള  ജോലി ഏറ്റെടുത്ത് ചെയ്തു. എല്ലാ അധ്യാപകരും വളരെ നല്ല രീതിയിൽ ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങളിലും പിന്തുണ നൽകുന്നുണ്ടായിരുന്നു. എട്ട് ഒൻപത് ക്ലാസ്സുകളാണ് ഞങ്ങൾക്ക് ക്ലാസ് എടുക്കാൻ  നൽകിയിരുന്നത്. എല്ലാ ക്ലാസിലെയും കുട്ടികൾ വളരെ ഊർജസ്വലരും നന്നായി പഠിക്കുന്ന കുട്ടികളും ആയിരുന്നു. അതിനാൽ തന്നെ വളരെ എളുപ്പം നമുക്ക് ക്ലാസുകൾ എടുക്കാൻ സാധിച്ചു. നൽകുന്ന എല്ലാ പ്രവർത്തനങ്ങളും വളരെ ആത്മാർത്ഥതയോട് കൂടെ  ചെയ്യാൻ ഏവരും പ്രയത്നിചിരുന്നു. സ്കൂളിലെ യുപി സെക്ഷനിലെ കുട്ടികൾക്ക്  പ്രോഗ്രാമുകൾ ഉണ്ടായിരുന്നു. എല്ലാ കുട്ടികളോടും വളരെ നല്ല രീതിയിലുള്ള സൗഹൃദം നേടാൻ സാധിച്ചു. അധ്യാപിക എന്ന് ബഹുമാനം എല്ലാ കുട്ടികളിൽ നിന്നും ലഭിക്കുന്ന ഉണ്ടായിരുന്നു. വളരെ നല്ല ഒരനുഭവമായിരുന്നു സ്കൂളിൽ നിന്നും ലഭിച്ചത്. ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങൾ തന്നെയായിരുന്നു സ്കൂളിലെ ഓരോ ദിവസവും. ഓരോ ദിവസവും പുതിയ പുതിയ അനുഭവങ്ങൾ നേടാനും പുതിയ പുതിയ സാഹചര്യങ്ങൾ നേരിടാനും കഴിഞ്ഞു. 

Pictures of first day

Comments