Third week
The third week of teaching practice
മൂന്നാമത്തെ ആഴ്ചയും വളരെ നന്നായി തന്നെ പൂർത്തിയാക്കാൻ കഴിഞ്ഞു. എന്നാൽ കൊറോണ കൂടി വരുന്ന സാഹചര്യത്തിൽ സ്കൂളുകൾ അടയ്ക്കാനുള്ള തീരുമാനമെടുത്തു. അതുകൊണ്ടുതന്നെ ഈ ആഴ്ച ആയിരുന്നു നമുക്ക് ഓഫ്‌ലൈൻ ആയി കിട്ടുന്ന അവസാനത്തെ ആഴ്ച. ഈയാഴ്ചയിലെ വളരെ നന്നായി തന്നെ ക്ലാസുകൾ എടുക്കാൻ സാധിച്. ബിഎഡ് കരിക്കുലത്തിന്റെ ഭാഗമായ സ്കൂൾ ബേസ്ഡ് ആക്ടിവിറ്റി ഈ ആഴ്ചയിൽ തന്നെ ഞങ്ങൾ നടത്തി. പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് സൈബർ ക്രൈമുകളെ പറ്റിയും മൊബൈൽ ഫോണിന്റെ അധികമായി ഉപയോഗത്തെക്കുറിച്ചുള്ള ക്ലാസുകൾ എടുത്തു. കൂടാതെ പരീക്ഷ പേടി മാറ്റുന്നതിന് വേണ്ടിയുള്ള ഒരു ബോധവൽക്കരണ ക്ലാസും നടത്തിയിരുന്നു. കുട്ടികളിൽനിന്ന് ഫീഡ്ബാക്ക് ഫോമും വാങ്ങിയിരുന്നു. അതിൽ നിന്നും കുട്ടികൾക്ക് വളരെ ഉപയോഗപ്രദമായ ഒരു ക്ലാസ് ആയിരുന്നു എന്ന് മനസ്സിലായി. ഈയാഴ്ച ക്ലാസ് ഒബ്സർവേഷനു വേണ്ടി കോളേജിൽ നിന്നും ടീച്ചർമാർ വരികയുണ്ടായി. എല്ലാ ക്ലാസ്സുകളും വളരെ നന്നായി തന്നെ എടുക്കുവാൻ സാധിച്ചു. കോവിഡ് ബാധിതർ കൂടി വരുന്ന സാഹചര്യത്തിൽ 8,9 ക്ലാസ്സുകൾ വ്യാഴാഴ്ചയോടെ കൂടി അടച്ചു. എല്ലാ ക്ലാസുകളിലെയും കുട്ടികളിൽനിന്ന് അവരുടെ ഇതുവരെയുള്ള ക്ലാസ്സിനെ പറ്റിയുള്ള അഭിപ്രായങ്ങൾ ശേഖരിച്ചു. പഠിപ്പിച്ച പാഠഭാഗങ്ങൾ കുട്ടികൾക്ക് നന്നായി മനസ്സിലായി എന്നും പ്രവർത്തനങ്ങളിലൂടെ പാഠഭാഗങ്ങൾ പഠിപ്പിക്കുന്ന കൂടുതൽ മനസ്സിലാകുന്നുണ്ട് എന്നും കുട്ടികൾ പറഞ്ഞു . വളരെയധികം സംതൃപ്തിയുള്ള ഒരാഴ്ച ആയിരുന്നു. തുടർന്നുള്ള ക്ലാസുകൾ ഓൺലൈനായി എടുക്കാൻ ആയിരുന്നു സ്കൂളിൽ നിന്നും കോളേജിൽ നിന്നും ഉള്ള നിർദ്ദേശം. വളരെ നല്ലൊരു അധ്യാപന ജീവിതം ആയിരുന്നു ഇവിടെ നിന്ന് ലഭിച്ചത്.
Pictures
Comments
Post a Comment