7th week
Seventh week of teaching practice
പതിനാലാം തീയതി യാണ് സ്കൂളുകൾ വീണ്ടും ഓഫ്‌ലൈനായി പ്രവർത്തിക്കാൻ തുടങ്ങിയത്. ഈ ആഴ്ചയും വളരെ നന്നായി തന്നെ ക്ലാസ്സുകൾ എടുക്കാൻ സാധിച്ചു. ഓഫ്‌ലൈനായി ക്ലാസുകൾ ലഭിച്ചതുകൊണ്ട് കൂടുതൽ ഭംഗിയായി ക്ലാസുകൾ എടുക്കുവാൻ സാധിച്ചിരുന്നു. എട്ട് ഒമ്പത് ക്ലാസുകളിലെ വിദ്യാർത്ഥികൾ വളരെ കാത്തിരുന്ന ആയിരുന്നു ഓഫ്‌ലൈൻ ക്ലാസിന് വന്നത്. അതിനാൽ തന്നെ ഓൺലൈൻ ക്ലാസ്സുകളിൽ കയറാൻ സാധിക്കാത്ത കുട്ടികൾക്ക് ആ സമയത്ത് പഠിപ്പിച്ച ക്ലാസ്സുകൾ ഒന്നുകൂടി പറഞ്ഞുകൊടുത്തിരുന്നു. കുട്ടികൾ എല്ലാപേരും ക്ലാസ് വളരെ സന്തോഷത്തോടു കൂടിയാണ് കേട്ടിരുന്നത്. സ്കൂളിൽ നിന്നും കുട്ടികൾ പോകുമ്പോൾ അവരെ സാമൂഹിക അകലം പാലിച്ച് പുറത്ത് എത്തിക്കുവാൻ ഞങ്ങളും സഹായിച്ചിരുന്നു. വളരെ നല്ലൊരു ആഴ്ചയായിരുന്നു ഇത്.
Comments
Post a Comment