First week of teaching practice phase 2

 First week( 04-07-2022 to 08-07-2022)

ഇന്ന്  രണ്ടാം ഘട്ട ടീച്ചിങ് പ്രാക്ടീസിന്റെ ആദ്യ ആഴ്ച ആയിരുന്നു. നാലാം തീയതി രാവിലെ 9.15 നു തന്നെ സ്കൂളിൽഹാജരായി H.M നെ കണ്ട ശേഷം ഞങ്ങൾക്ക് നൽകിയ ലൈബ്രറിയിലേക്ക് പോയി. ഉന്മേഷ് സർ ഞങ്ങൾക്ക് പഠിപ്പിക്കാനുള്ള ക്ലാസുകൾ നൽകി. 9. A, 8. D എന്നീ ക്ലാസുകളാണ് എനിക്ക് ലഭിച്ചത്. ഒൻപതിലെയും എട്ടിലെയും കുട്ടികളെ പരിചയപ്പെട്ടു. ജൂലൈ 5 ബഷീർ ദിനാഘോഷം ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി ബഷീർ രചിച്ച പുസ്തക പ്രകാശനം ഉണ്ടായിരുന്നു. എല്ലാ ക്ലാസ്സിലെയും കുട്ടിക്കൾ അതിൽ പങ്കെടുത്തു. എല്ലാ ദിവസവും ഉച്ചഭക്ഷണം നൽകാൻ ഞങ്ങളും സഹായിച്ചു. ഈ ആഴ്ച്ച 3 ലെസ്സൺ പ്ലാൻ എടുക്കാൻ സാധിച്ചു. ഫ്രീ പീരീഡ്കളിൽ വേറെ ക്ലാസ്സുകളിൽ പോയി. ഒരുപാട് കുട്ടികളെയും പരിചയപ്പെടാൻ കഴിഞ്ഞു. കുട്ടികൾ കുറച്ചു കുറുമ്പ് ഉള്ളവർ ആയതിനാൽ അവരെ നിയന്ത്രിക്കാൻ ആദ്യം കുറച്ചു ബുദ്ധിമുട്ടായി തോന്നിയിരുന്നു.  ക്ലാസ്സ്‌ ഒബ്സെർവേഷൻ നടത്താനായി ജനറൽ പേപ്പർ പഠിപ്പിക്കുന്ന സംഗീത ടീച്ചർ വന്നു. വളരെ നല്ല ഒരു ആഴ്ച്ച ആയിരുന്നു ഇത്.ഒരുപാട് അനുഭവങ്ങൾ ലഭിച്ച ആഴ്ച തന്നെ ആയിരുന്നു ഇത്. നല്ലൊരു തുടക്കം ആയിരുന്നു.

Pictures

First day

ബഷീർ ദിനം

Comments