Fourth week of teaching practice phase 2

 Fourth week of teaching practice (25-07-2022 to 29-07-2022)

 വളരെ നല്ല ഒരു ആഴ്ചയായിരുന്നു ഇത്. തിങ്കളാഴ്ച 8D ക്ലാസ്സിൽ concept attainment modal ഉപയോഗിച്ച്  ക്ലാസ്സെടുത്തു. ത്വരണം മന്ദീകരണം എന്നീ ആശയങ്ങൾ ഇതിലൂടെ കുട്ടികളിലേക്ക് എത്തിക്കുവാൻ സാധിച്ചു. വളരെ വിജയകരമായി തന്നെ കുട്ടികളെക്കൊണ്ട് ആശയം രൂപീകരിക്കുവാൻ സാധിച്ചു. 8 Aക്ലാസിലെ കുറച്ചു കുട്ടികളെ കൂടി ഈ ക്ലാസിലേക്ക് കൊണ്ടുവന്നിരുന്നു. അവർക്ക് ആദ്യം മുതലുള്ള ആശയങ്ങൾ ഒന്നുകൂടി പറഞ്ഞുകൊടുത്തു. ഇന്ന് മൂന്നു മണിവരെ ക്ലാസ്സ് ഉണ്ടായിരുന്നുള്ളൂ ശേഷം സ്റ്റാഫ് മീറ്റിംഗ് ഉണ്ടായിരുന്നു. ചൊവ്വാഴ്ച 9a യിലെ ചലന സമവാക്യങ്ങൾ എന്ന അധ്യായം ടെസ്റ്റ് നടത്തി. ഉച്ചയ്ക്ക് ശേഷം തന്നെ അവർക്ക് പേപ്പർ കൊടുക്കാൻ സാധിച്ചു. കുട്ടികളെല്ലാവരും ആശയങ്ങൾ മനസ്സിലാക്കിയിരുന്നു. ബുധനാഴ്ച 8D യിൽ ബലം എന്ന അധ്യായം ആരംഭിച്ചു. ഒമ്പതാം ക്ലാസിൽ ഫ്രീ പീരീഡ്  കിട്ടിയതിനെ തുടർന്ന് അവിടെ ന്യൂട്ടന്റെ ഒന്നാം ചലന സമവാക്യവും ജഡത്വം എന്നീ ആശയങ്ങൾ പഠിപ്പിച്ചു. ശേഷം ആക്കം എന്ന ആശയം പഠിപ്പിച്ചു. വ്യാഴാഴ്ച ക്ലാസ്സ് ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച തിരക്കുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല ഫ്രീ പിരീഡ് മാത്രമായിരുന്നു കിട്ടിയത്. വളരെ നല്ലൊരു ആഴ്ചയായിരുന്നു. ഫ്രീപീരിയഡ്‌കളിൽ മറ്റുള്ള ക്ലാസ്സുകളിൽ പോകാനും അവിടുത്തെ കുട്ടികൾക്ക് അവരുടെ ആശയങ്ങളും സംശയങ്ങളും പങ്കുവെക്കുവാനും അവസരമൊരുക്കി. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും  ഞങ്ങളും പങ്കെടുത്തു. നാലാമത്തെ ആഴ്ചയും വിജയകരമായി  പൂർത്തീകരിച്ചു.

Comments