Fifth week of teaching practice phase 2
Fifth week ( 1-08-2022 to 6-08-2022)
അഞ്ചാമത്തെ ആഴ്ചയും വളരെ നന്നായി കടന്നു പോയി. തിങ്കളാഴ്ച സ്കൂളിൽ NSS യൂണിറ്റിന്റെ നേത്രത്വത്തിൽ ഭക്ഷ്യ കരകൗശല കാർഷിക മേള ഉണ്ടായിരുന്നു. രാവിലെ 10 മണിക്ക് തന്നെ ഉദ്ഘാടനം നടന്നു. മൂന്നാമത്തെ പീരിയഡ് 8D യിൽ ക്ലാസ്സ് എടുത്തു. മഴയെ തുടർന്ന് ചൊവ്വ, ബുധൻ ദിവസങ്ങളിൽ സ്കൂളുകൾക്ക് അവധി ആയിരുന്നു.
വ്യാഴ്ച ക്ലാസ്സ് ഉണ്ടായിരുന്നു. സ്കൂളിൽ ക്ലീനിങ് പ്രോഗ്രാം നടക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ ക്ലാസ്സ് മാറേണ്ടി വന്നു. കുട്ടികൾ നമ്മൾ ഇരുന്ന ലൈബ്രയിലേക്ക് മാറി. ഞങ്ങൾ വേറൊരു ക്ലാസ്സിലേക്ക് മാറി. ഇന്ന് 8D യിൽ Achievement test നടത്തി. മഴ ആയതിനാൽ കുട്ടികൾ കുറവായിരുന്നു.
വെള്ളിയാഴ്ച സ്കൂളിൽ സയൻസ് ക്ലബ് ഉദ്ഘാടനം നടത്തി. ഉച്ചക്ക് ആയിരുന്നു ഉദ്ഘാടനം. നജീം സുൽത്താൻ സർ ആണ് ക്ലബ് ഉദ്ഘാടനം ചെയ്തത്. സർ വളരെ രസകരമായി സയൻസ് നിത്യ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ എന്ന് പറഞ്ഞു കൊടുത്തു. വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു ആ കുറച്ച് സമയം കൊണ്ട് കിട്ടിയത്.
ശനിയാഴ്ച സ്കൂളിൽ പ്രവർത്തി ദിനം ആയിരുന്നു. 8D യിൽ റിവിഷൻ നടത്തി. ഉച്ചക്ക് ഹിരോഷിമ ദിനവുമായി ബന്ധപെട്ടു ക്വിസ് മത്സരം ഉണ്ടായിരുന്നു. അങ്ങനെ നല്ല രീതിയിൽ ഈ ആഴ്ചയും കടന്നുപോയി.
Pictures
Comments
Post a Comment